Monday, May 26, 2008

എന്റെ സ്വപ്നം എന്ന അസുഖം.......



അങ്ങനെ ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി ........ നല്ല വെളുത്ത ആകാശങ്ങള്‍ ഉള്ള സ്വപ്നങ്ങള്‍‍.......

ഒന്‍പതാം ക്ലാസില്‍ പടിക്കുബോള്‍ ആണെന്ന് തോന്നുന്നു എനിക്ക് അസുഖം തുടങ്ങിയത്....നല്ല സുഗമുള്ള അസുഖം ആയതു കൊണ്ടു ഞാന്‍ വീട്ടില്‍ പറഞില്ല .... അത് കൊണ്ടു മേരിക്കുട്ടി നേഴ്സിന്റെ കയ്യില്‍ നിന്നും കുത്തിവയ്പ് കിട്ടാതെ രക്ഷപെട്ടു..... അസുഖത്തെ പറ്റി പറയാണേല്‍ ഒത്തിരി ഉണ്ടാവും എന്ന് കരുതി ബൊറടിക്കല്ലെ..... ഇത്തിരി മാത്രേ പറയാനുള്ളൂ....കാരണം ഇതിന്റെ എറ്റവും വലിയ പ്രത്യെകത എന്താണെന്ന് വെച്ചാല്‍ ഇത് ഇത്തിരി നേരമേ കാണൂ എന്നതാ....

ആദ്യമൊക്കെ ചില ഹൊറര്‍ സ്വപ്നങ്ങള്‍ കണ്ടു പേടിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാല്‍ സ്വപ്നങ്ങള്‍ എന്നും എനിക്ക് ഇഷ്ടമായിരുന്നു ...പിന്നെ പിന്നെ സ്വപ്നം കാണുക ഒരു ടൈം പാസ്സ് ആയി മാറി.... സ്വപ്നങ്ങളീല്‍ എനിക്ക് ഏറ്റവും ഇഷ്ടം നമുക്ക് തന്നെ സ്വന്തമായി ഡ്രൈവ് ചെയ്യവുന്നവയാണ് ....അതിനെ വേണേല്‍ പകല്‍ കിനാവ് എന്നും വിളിക്കാം എന്ന് തോന്നുന്നു......വീണ്ടും വീണ്ടും സ്വപ്നങ്ങള്‍ കണ്ട് കണ്ട് കുറെ നാള്‍ കഴിഞപ്പൊ ആണ് എനിക്ക് മനസ്സിലായി തുടങ്ങിയതു എനിക്ക് സ്വപ്ന രോഗം ആണെന്ന്......... വിവരം അറിഞപ്പൊ ഞാന്‍ അനുഭവിച്ച മനോവിഷമം എങ്ങനെയാ വിവരിക്കുക എന്ന് ആലോചിക്കുമ്മെ തന്നെ പേടിയാവുന്നു .......
അങ്ങനെ ആരെയും അറിയിക്കാതെ ഞാ‍ന്‍ തന്നെ എന്നെ ചികില്സിച്ചു തുടങ്ങി...... സ്വപ്നം കാണാന്‍ ആഗ്രഹം വരുബോള്‍ എല്ലാം പിന്നീട് ഞാന്‍ ക്ലാസ് നോട്ടുകള്‍ വായിക്കാന്‍ തുടങ്ങി..... നോട്ടുകള്‍ എന്നെ വളരെ പെട്ടെന്ന് ഘാട നിദ്രയിലേക്കു നയിക്കാന്‍ ശക്തി ഉള്ളവ ആയിരുന്നു...... കൂട്ടത്തിലെ ഇംഗ്ലീഷ് നോട്ട് ബുക്കിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.....കാരണം നോട്ട് തുറക്കുബോഴേക്കും എന്റെ കാഴ്ച ശക്തി തീരെ കുറഞിരിക്കും....പിന്നെ ഒന്നു രണ്ടു മണിക്കൂര്‍ എടുക്കും കാഴ്ചയും ബോധവും തിരിച്ചു കിട്ടാന്‍......

അങ്ങനെ പയ്യെ പയ്യെ ഞാന്‍ സ്വപ്ന ലോകത്ത് നിന്നും പുറത്തേക്ക് ഇറങ്ങി വന്നു കൊണ്ടിരുന്നു .... പക്ഷെ ഒരു ദിവസം ഞാന്‍ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി..... ജീവിതം എന്ന് പറയുന്നത് ഒരു കിനാവ് മാത്രം ആണെന്ന്..... പക്ഷെ അപ്പോഴേക്കും ഞാന്‍ സ്വപ്ന ലോകത്തിന്റെ നൂറ്റി ഒന്നു പടികളും പിന്നിട്ടിരുന്നു...... ഇനി തിരിച്ചു ചെന്നാലും കയറ്റില്ലത്രെ......
അങ്ങനെ നഷ്ട സ്വപ്നങ്ങളും ആയി ജീവിക്കുബോള്‍ ഞാന്‍ ചിലപ്പോഴൊക്കെ ആഗ്രഹിച്ചു പോകും പഴയ ലോകത്തേക്ക് തിരിച്ചു പോകുന്ന ഒരു സ്വപ്നം എങ്കിലും കാണാന്‍ സാധിച്ചിരുന്നേല്‍ എന്ന്.......


സ്വപ്ന ലോകത്ത് ജീവിക്കുന്ന എല്ലാ സഹോദരി സഹോദരന്മാരോടും ഒരു വാക്ക് ......


"" യഥാര്‍ത്ഥ ജീവിതം തേടി കയ്യില്‍ ഇരിക്കുന്ന സ്വപ്ന രോഗത്തെ കൈ വിട്ടു കളയരുതേ .............. സ്വപ്ന രോഗത്തെ ചികിത്സിക്കരുതെ .....""

വിരോധം ഇല്ലെങ്കില്‍ ഒരു അപേക്ഷ കൂടെ.......

“” സ്വപ്നം കാണാന്‍ കൊതിച്ചു നടക്കുന്ന പാവത്തിനു ഒരു സ്വപ്നം നല്‍കി അനുഗ്രഹിക്കാന്‍ ദൈവങ്ങളോടു പറയണെ...... പ്രാര്‍ത്ഥിക്കണെ....... “”









നന്ദി........